യുഎസില്‍ അതിശൈത്യം തുടരുന്നു

അമേരിക്കയില്‍ അതിശൈത്യം തുടരുന്നു. ശീതകൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയും
അമ്പതിലധികം പേര്‍ ഇതിനോടകം മരിച്ചു. ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് .

കനത്ത ശൈത്യത്തില്‍ ജപ്പാനിലും കാനഡയിലും ജനജീവിതം ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്.ജപ്പാനില്‍ അതിശൈത്യത്തില്‍ 17 പേര്‍ ഇതുവരെ മരിച്ചു.ജപ്പാനില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് .

നയാഗ്ര വെള്ളച്ചാട്ടം ഭാഗികമായി തണുത്തുറഞ്ഞു കഴിഞ്ഞിട്ടുണ്ടെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയില്‍ നിരവധിപേരാണ് വീടിനുള്ളില്‍ കുടുങ്ങിയിരിക്കുന്നത് .വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങിയിട്ട് ഉണ്ട് .വാഹനങ്ങളെല്ലാം മഞ്ഞ് മൂടിയ അവസ്ഥയിലാണ.്

ആഭ്യന്തര രാജ്യാന്തര വിമാന സര്‍വീസുകളും മുടങ്ങിയിട്ടുണ്ട് .വരും ദിവസങ്ങളിലും സ്ഥിതി രൂക്ഷമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top