പരിസ്ഥിതി വിഷയങ്ങളിൽ പരിശീലനം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ പരിസ്ഥിത അവബോധനവും വിദ്യാഭ്യാസവും പദ്ധതി പ്രകാരം പരിശീലന പരിപാടികൾ, ശിൽപ്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂൾ/കോളേജുകൾ, യൂണിവേഴ്സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം.

വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകളും അനുബന്ധരേഖകളും ജനുവരി 10ന് മുമ്പ് ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2326264 (ഓഫീസ്), ഇ-മെയിൽ: paristhithikam.doecc@gmail.com.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top