കോലിക്കരയിയില്‍ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന പ്രതി അടക്കം 3 പേര്‍ അറസ്റ്റില്‍

ചങ്ങരംകുളം : കോലിക്കരയിയില്‍ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന പ്രതി അടക്കം 3 പേര്‍ പിടിയില്‍. കപ്പൂര്‍ സ്വദേശികളായ ഷമാസ്, മഹേഷ്, അമല്‍ ബാബു എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

പാവിട്ടപ്പുറം സ്വദേശി മുക്കുന്നത്ത് അറക്കല്‍ മുനീബിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുനീബും ഷമാസും തമ്മില്‍ ഏറെ നാളായി നിലനിന്നിരുന്ന തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ് വന്ന ഷമാസിനെയും മഹേഷിനെയും കോലിക്കരയില്‍ പണി തീരാത്ത വീട്ടില്‍ നിന്നും,അമല്‍ ബാബുവിനെ കാഞ്ഞിരത്താണിയിലെ വീട്ടില്‍ നിന്നുമാണ് അന്വേഷണ സംഘം പിടികൂടിയത്.

സംഭവത്തില്‍ കൂട്ടുപ്രതികള്‍ ഉണ്ടെന്നാണ് വിവരം. അവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. പ്രതികള്‍ കഞ്ചാവ് അടക്കമുള്ള ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നും സൂചനയുണ്ട്.

Share news
error: Content is protected !!
Scroll to Top