Section

malabari-logo-mobile

ക്യാപിറ്റോള്‍ കലാപം ; ഡോണള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍

HIGHLIGHTS : വാഷിങ്ടണ്‍ : ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കു...

വാഷിങ്ടണ്‍ : ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. പ്രമേയത്തെ 57 പേര്‍ അനുകൂലിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കുറ്റക്കാരനെന്ന് വിധിക്കാനായില്ല.

43 പേര്‍ ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏഴ് പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു .അഞ്ച് ദിവസം നീണ്ട കുറ്റവിചാരണയ്ക്ക് ഒടുവിലാണ് ഡോണള്‍ഡ് ട്രംപിനെ രണ്ടാം തവണയും സെനറ്റ് കുറ്റവിമുക്തനാക്കിയത്.

sameeksha-malabarinews

2019 ഡിസംബറിലും ഈ വര്‍ഷം ജനുവരി 13 നും ജനപ്രതിനിധിസഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു.ഈ വര്‍ഷം ജനുവരി ആറിന് ട്രംപ് അനുകൂലികള്‍ ക്യാപിറ്റോളില്‍ നടത്തിയ അക്രമം അദ്ദേഹത്തിന്റെ പ്രേരണയാലാണെന്ന ആരോപണമാണ് ജനപ്രതിനിധിസഭയുടെ മുന്നിലെത്തിയിരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!