‘സി.എം. അറ്റ്’ കാമ്പസ് പരിപാടി നാളെ കാലിക്കറ്റ് സര്‍വകലാശാലയില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ സി.എം അറ്റ് കാമ്പസ് പരിപാടി നാളെ രാവിലെ 10 ന് കാലിക്കറ്റ് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ , അവതാരകന്‍ ജിഎസ് പ്രദീപ്, സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ ജയരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.

കാലിക്കറ്റ്, മലയാളം, കലാമണ്ഡലം, കാര്‍ഷിക സര്‍വകലാശാലകളില്‍ നിന്നള്ള 200 വിദ്യാത്ഥികളുമായി മുഖ്യമന്ത്രി സംവദിക്കും. ഇതില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് നവകേരള സൃഷ്ടിക്കായുള്ള ആശയങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും.

പരിപാടി ഓണ്‍ലൈനായും കാണുവാന്‍ സാധിക്കും. നവകേരളം, യുവ കേരളം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top