HIGHLIGHTS : A house fire in Purung; Three people who were under treatment died
പൊന്നാനി:പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് വീടിന് തീപിടിച്ച് ചികിത്സയിലായിരുന്ന മൂന്ന് പേർ മരിച്ചു. ഏറാട്ട് വീട്ടിൽ മണികണ്ഠൻ (50) ,ഏറാട്ട് വീട്ടില്‍ സരസ്വതി (70), റീന (40) എന്നിവരാണ് മരിച്ചത്.തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായ്.അപകടത്തിൽ അഞ്ചുപേർക്കാണ് പൊള്ളലേറ്റത്. ഇതിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
അനിരുദ്ധന്‍, നന്ദന എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നത്.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ വീടിന്റെ ഒരു മുറിയിലാണ് തീപിടുത്തം ഉണ്ടായത്.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.