HIGHLIGHTS : Official song of Alleppey Ripples with the excitement of Alappuzha
ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിലെ ആലപ്പുഴയുടെ സ്വന്തം ടീമായ ആലപ്പി റിപ്പിൾസ് നാടിന്റെ ആവേശമുൾകൊള്ളുന്ന ഔദ്യോഗിക ഗാനം പുറത്തിറക്കി. ആലപ്പുഴയിലെ വള്ളംകളിയുടെ ഓളങ്ങളിലും തീരങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഉത്സാഹത്തെ മുണ്ടുടുത്ത് കളികളത്തിലേക്കും സന്നിവേശിപ്പിക്കുന്ന കളിക്കാരെ അവതരിപ്പിച്ചാണ് ഔദ്യോഗിക ഗാനം മുന്നോട്ട് പോകുന്നത്. ആർപ്പോ വിളിയുടെ ആവേശത്തോടെ തുടങ്ങുന്ന ഗാനം, തൂക്കിയടി മാത്രമെന്ന ടീമിന്റെ കളിരീതിയും മുന്നോട്ടുവെക്കുന്നതാണ്. ക്രിക്കറ്റ് ബാറ്റുകൊണ്ട് വള്ളം തുഴഞ്ഞു പാഞ്ഞുപോകുന്ന കാഴ്‌ചകൾ നിറഞ്ഞുനിക്കുന്ന ഗാനം ഏതൊരു ക്രിക്കറ്റ് ആരാധകനും വള്ളംകളി ആരാധകനും ഒരുപോലെ സന്തോഷം പകരുന്നതാണ്.
ബി. കെ. ഹരിനാരായണൻ വരികളെഴുതി ബി. മുരളി കൃഷ്ണ സംഗീതം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന്റെ ആലാപനം യാസീൻ നിസാറും ബി. മുരളി കൃഷ്ണനും ചേർന്നാണ്. വിനു വിജയ് സംവിധാനം ചെയ്ത് ഷിജു എം. ഭാസ്കർ ഛായാഗ്രഹണം നിർവ്വഹിച്ച ഗാനത്തിൽ പ്രമുഖ ഇൻഫ്ലുൻസർമാരായ ജിന്റോ ബോഡിക്രാഫ്റ്റ്, അഖിൽ എൻആർഡി, അഖിൽ ഷാ എന്നിവരും അഭിനയിക്കുന്നുണ്ട്. ഗാനത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ- എക്സ് ആർ എഫ് എക്സ് ഫിലിം ഫാക്ടറി, കോൺസെപ്റ്റ് & ഡിസൈൻ- ജീമോൻ പുല്ലേലി, നോക്റ്റെ പി കെ, ടീം ആർ കെ സ്വാമി, ദിവ്യ, സ്ക്രിപ്റ്റിംഗ്- വിനു വിജയ്, നോക്റ്റെ പി കെ, എഡിറ്റർ- അരുൺ കുറവൻ, പ്രൊഡക്ഷൻ കൺട്രോളർ- ടൈറ്റസ് ജോൺ, അസോസിയേറ്റ് ഡയറക്ടർ- അമൽ ദേവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജോഷി കാവാലം, വിഎഫ്എക്സ്- വിനെക്സ് വർഗീസ്. ആലപ്പി റിപ്പിൾസിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഔദ്യോഗിക ഗാനം പുറത്തിറക്കിയത്.