ഒട്ടുംപുറത്ത് മൂന്ന് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു

താനൂര്‍ : ഒട്ടുംപ്പുറം പ്രദേശത്ത് കുറുക്കന്‍മാരുടെ അക്രമം, മൂന്ന് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ചാത്തങ്ങായില്‍ സുന്ദരന്‍ (48), കുണ്ടനിയില്‍ സുബ്രമണ്യന്‍ (46) എടപ്പയില്‍ കോയ (52) എന്നിവര്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്. മൂവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പുഴയോട് ചേര്‍ന്ന് കണ്ടല്‍ കാടുകള്‍ നിറഞ്ഞതിനാല്‍ പ്രദേശം കുറുക്കന്‍മാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top