Section

malabari-logo-mobile

അനധികൃത മണൽ കടത്ത്: സബ് കളക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി

HIGHLIGHTS : Illegal sand smuggling: Lightning inspection conducted under the leadership of Sub Collector

ചാലിയാര്‍ പുഴയില്‍ അനധികൃത മണല്‍ കടത്ത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പുഴയുടെ വിവിധ കടവുകളില്‍ റവന്യൂ വകുപ്പിന്റെ മിന്നല്‍ പരിശോധന നടന്നു. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എടവണ്ണ വടശ്ശേരി കടവില്‍ നിന്നും പിടികൂടിയ മണല്‍ തിരികെ പുഴയിലേക്ക് നിക്ഷേപിച്ചു.

ചാലിയാര്‍ പുഴയുടെ വിവിധ കടവുകളില്‍ ഇന്ന് രാവിലെ മുതലാണ് സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം മിന്നല്‍ പരിശോധന നടത്തിയത്. വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും സബ് കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു. എടവണ്ണ വടശ്ശേരി കടവില്‍ നിന്നും അനധികൃതമായി കടത്താന്‍ സൂക്ഷിച്ച മണല്‍ പിടികൂടി.

sameeksha-malabarinews

ഇത് പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തിരികെ പുഴയിലേക്ക് നിക്ഷേപിച്ചു. പെരകമണ്ണ വില്ലേജ് ഓഫീസര്‍ പി.പി ഉമ്മറിന്റെയും, എടവണ്ണ പോലീസ് സ്റ്റേഷന്‍ എസ്.ഐ കൃഷ്ണനുണ്ണിയുടെയും നേതൃത്വത്തിലാണ് മണല്‍ പുഴയിലേക്ക് നിക്ഷേപിച്ചത്. പതിനഞ്ചോളം ലോഡ് മണല്‍ ഇവിടെ നിന്നും സംഘം പിടികൂടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!