ആലപ്പുഴ തായങ്കരിയില്‍ ഇന്നു പുലര്‍ച്ചെ കാര്‍ കത്തി മരിച്ചത് കാര്‍ ഉടമയായ എടത്വ മാമ്മൂട്ടില്‍ ജയിംസ് കുട്ടി ജോര്‍ജ് (49) തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഏറെക്കുറെ പൂര്‍ണമായും കത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് ജയിംസ്‌കുട്ടിയാണെന്ന് സ്ഥിരീകരിച്ചത്. ഇയാളുടെ കൈയ്ക്ക് ഒടിവുണ്ടായതിനെ തുടര്‍ന്ന് ഇട്ടിരുന്ന കമ്പി വീട്ടുകാര്‍ തിരിച്ചറിഞ്ഞു സംസ്‌കാരം ഇന്നു വൈകിട്ട് 5.30ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടക്കും. ഭാര്യ ജോയിസ്, മക്കള്‍, ആല്‍വിന്‍, അനീറ്റ .
കാറിനുള്ളില്‍ കയറി ജയിംസ് കുട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഒന്‍പതു മണിക്കൂറോളം നീണ്ട ആശങ്കകള്‍ക്ക് ഒടുവിലാണ് മരിച്ചത് ജയിംസ് കുട്ടി തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വിവരം. രോഗബാധിതനായിരുന്ന ജയിംസ് കുട്ടി മദ്യപിച്ച് വീട്ടുകാരുമായി വഴക്കിടുന്നത്. പതിവായിരുന്നുവെന്ന് പറയുന്നു. വഴക്കിനെ തുടര്‍ന്ന് രാത്രിയില്‍ ഉള്‍പ്പെടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്ന പതിവുമുണ്ടായിരുന്നു. ആധാരം ഉള്‍പ്പെടെ നശിപ്പിക്കുകയാണെന്ന് ഒരു സുഹൃത്തിനു സന്ദേശം അയച്ചിരുന്നു. മക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ കത്തിച്ചതായാണ് വിവരം.
എടത്വ പഞ്ചായത്തില്‍ തായങ്കരി ജെട്ടി റോഡില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ മൂന്നു മണിയോടെ കാര്‍ കത്തുന്നത് പ്രദേശവാസിയാണ് ആദ്യം കണ്ടത്. പട്ടികള്‍ നിര്‍ത്താതെ കുരയ്ക്കുന്നതു കണ്ടാണ് ഇയാള്‍ പുറത്തിറങ്ങി നോക്കിയത് തീ ആളിപ്പടരുന്നതു കണ്ട് മറുകരയുള്ള സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു.
എടത്വ പൊലീസ് അറിയിച്ചതനുസരിച്ച് നാലു മണിയോടെ അഗ്‌നിരക്ഷാ
സേന സ്ഥലത്തെത്തിയാണ് തീയണച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



