വീടിനു മുകളില്‍ തെങ്ങ് വീണു വീട് തകര്‍ന്നു

കക്കാട്: കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. കക്കാട് തൃപുരാന്തക ക്ഷേത്രത്തിന് പിന്‍വശത്തുള്ള കാവുങ്ങല്‍ മമ്മാത്തുവിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കാറ്റിനെ തുടര്‍ന്നാണ് അപകടം ഉണ്ടത്.

വീഴ്ചയില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു.വീട്ടിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റൂമിലുണ്ടായിരുന്ന മമ്മാത്തുവിന്റെ മരുമകള്‍ കാവുങ്ങല്‍ മുഹ്‌സിനക്ക് നിസാരപരിക്ക് പറ്റിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top