80 കളിലെ താരങ്ങളുടെ ഒത്തുച്ചേരല്‍;ആഘോഷമാക്കി ആരാധകരും

സോഷ്യല്‍ മീഡിയയില്‍ വൈറലായി എണ്‍പത് കാലഘട്ടങ്ങളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന താരങ്ങളുടെ സൗഹൃദ കൂട്ടായ്മ.സൗഹൃദത്തിന് ഏറെ പ്രാധാന്യം നല്‍കി കൊണ്ട് തുടങ്ങിയ ‘എവര്‍ ഗ്രീന്‍ ക്ലബ് 80’ എന്ന കൂട്ടായ്മയിലെ അംഗങ്ങളുടെ ഗെറ്റ് റ്റു ഗെദര്‍ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

റഹ്‌മാന്‍, മണിരത്‌നം, സുഹാസിനി, പൂര്‍ണിമ ഭാഗ്യരാജ്,രേവതി,ലിസി, ഖുശ്ബു,സുന്ദര്‍ ശോഭന, ഭാനു ചന്ദ്രര്‍ എന്നിവരടങ്ങുന്ന ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്. എല്ലാവരും അവരവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.ഇവരെ കൂടാതെ എണ്‍പതുകളില്‍ തിളങ്ങിയ നിരവധി താരങ്ങള്‍ ഈ ക്ലബ്ബില്‍ ഉണ്ട്.

2009 ല്‍ സുഹാസിനി മണിരത്‌നവും ലിസിയും ആണ് ഇത്തരമൊരു കൂട്ടായ്മ രൂപീകരിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top