വ്യാജമദ്യ ദുരന്തത്തില്‍ ബീഹാറില്‍ മൂന്ന് പേര്‍ മരിച്ചു. ഏഴുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബീഹാറിലെ സിവാന്‍ ജില്ലയിലെ ബാല ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.
മദ്യം കഴിച്ച് അവശതയിലായ പത്ത് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മൂന്ന് പേരാണ് മരിച്ചത്.
മദ്യവില്‍പ്പനയും ഉപഭോഗവും 2016 മുതല്‍ ബീഹാറില്‍ നിരോധിച്ചിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് അമിത് കുമാര്‍ പാണ്ഡെ രാത്രിയില്‍ തന്നെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. സംഭവം അന്വേഷിച്ച് വരികയാണെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




