യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റില്‍. യൂത്ത് ലീഗ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയമാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ നേരത്തെ 26 പേര്‍ റിമാന്‍ഡിലായിട്ടുണ്ട്.
പി കെ ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞദിവസം സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്.
പ്രതിഷേധമാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




