തിരുവനന്തപുരത്ത് സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. തിരുവനന്തപുരം മസ്‌ക്കറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്.
ഇന്ന് രാവിലെ 8.40 ന് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് 9.10 ഓടെ തിരിച്ചിറക്കിയത്.
വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിന്റെ തകരാറുകള്‍ പരിഹരിക്കാന്‍ സമയം എടുക്കുമെന്നതിനാല്‍ യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്രാ സൗകര്യം ഒരുക്കുമെന്ന് കമ്പനി അറിയിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




