ഇടി മിന്നലേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു

തിരൂരങ്ങാടി: കക്കാട് സ്വദേശികളായ മൂന്നുപേര്‍ക്ക്
കണ്ടലുണ്ടി ബന്ധുവീട്ടില്‍ വെച്ച് ഇടി മിന്നലേറ്റു.
കക്കാട് ടൗണ്‍ യൂത്ത് ലീഗ് സെക്രട്ടറി കെ ടി ശാഹുല്‍ ഹമീദിനും കുടുംബത്തിനുമാണ് കടലുണ്ടിയിലെ ബന്ധു വീട്ടില്‍ വെച്ചാണ് ഇടിയും മിന്നലേറ്റത്. കെ ടി ശാഹുല്‍ ഹമീദ് (33), ഭാര്യ സുഹൈറ (28), പിതൃസഹോദരപുത്രി ശഹന ഫാത്തിമ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇടി മിന്നലില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.

പരിക്കേറ്റ മൂന്നു പേരെയും തിരുരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top