ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടി നടത്തി

പരപ്പനങ്ങാടി: ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടി നടത്തി. അമ്മഅറിയാന്‍ എന്ന പേരില്‍ ചെറമംഗലം തച്ചാറുകണ്ടം അങ്കണവാടിയിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഭാരത സര്‍ക്കാറിന്റെ നാശമുക്ത് അഭിയാന്‍ മലപ്പുറം ജില്ലാ അസി.കോ ഓര്‍ഡിനേറ്റര്‍ ബി.ഹരികുമാര്‍ ക്ലാസെടുത്തു. ചടങ്ങില്‍ എസ്എസ്എല്‍സി , പ്ലസ്ടു വിജയികളെ ആദരിച്ചു.

എം സിദ്ധാര്‍ത്ഥന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് പി വി കുഞ്ഞിമരക്കാര്‍ ഉദ്ഘാടനം ചെയ്തു. റജീ ടി കെ, കെ യൂസ്, വി ടി സിദ്ധീഖ്, മുഹമ്മദ് സലീം, ശോഭ പ്രദീപ്, ജസി എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top