കൊച്ചിയില്‍ കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

കൊച്ചി: വെണ്ണലയില്‍ കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍. അമ്മ, മകള്‍, മകളുടെ ഭര്‍ത്താവ് എന്നിവര്‍ ആണ് ആത്മഹത്യ ചെയ്തത്. ശ്രീകലാ റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ, മകള്‍ രജിത, രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് എന്നിവര്‍ ആണ് മരിച്ചത്.

രജിതയെ വിഷം കഴിച്ചും മറ്റു രണ്ടു പേരെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. രജിതയുടെ കുട്ടികള്‍ വിവരം അറിയിച്ചപ്പോഴാണ് കൂട്ട ആത്മഹത്യയുടെ വിവരം പുറത്തറിഞ്ഞത്.

സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പും കിട്ടിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top