തിരുവല്ലയില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍. നിരണം സ്വദേശി രാജീവാണ് (49) മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ നെല്‍പ്പാടത്തിന്റെ കരയിലാണ് രാജീവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജീവ് കൃഷി ആവശ്യങ്ങള്‍ക്ക് ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ വേനല്‍ മഴ മൂലം കൃഷി നഷ്ടമായതിനെ തുടര്‍ന്ന് കട ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇത്തവണ വേനല്‍മഴയില്‍ എട്ട് ഏക്കര്‍ കൃഷി നശിച്ചു.
സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം തുച്ഛമാണെന്ന് കാണിച്ച് രാജീവ് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.




