സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ മുതല്‍ മൂന്നുദിവസം അവധി

തിരുവനന്തപുരം: ജനുവരി 27ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി. അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗം നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് സ്‌കൂള്‍ അവധി സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി എല്‍ പി തലത്തില്‍ 51,515 അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. യുപി തലത്തില്‍ 40,036 അധ്യാപകരം ഹൈസ്‌കൂള്‍ തലത്തില്‍ 42,989 അധ്യാപകരും പരിശീലനത്തില്‍ പങ്കെടുക്കും.

അവധി സംബന്ധിച്ച് ആവശ്യമായ അറിയിപ്പുകള്‍ ജില്ലാ /വിദ്യാഭ്യാസ ജില്ലാ/ഉപ ജില്ലാ/ സ്‌കൂള്‍ തലത്തില്‍ നല്‍കേണ്ടതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസം അവധി ലഭിക്കും. ജനുവരി 26 വെള്ളിയാഴ്ച റിപ്പബ്ലിക് ദിനം പ്രമാണിച്ച് അവധിയാണ്. ശനിയാഴ്ച ക്ലസ്റ്റര്‍ യോഗം നടക്കുന്നതിന്റെ അവധിയും ഇരുപത്തിയെട്ടാം തീയതി ഞായറാഴ്ചയുമായതിനാല്‍ തുടര്‍ച്ചയായ മൂന്ന് ദിവസം സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top