തൃശ്ശൂര്‍: ചാവക്കാട് ഒരുമനയൂരില്‍ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. സൂര്യ(16), വരുണ്‍(16),മുഹ്‌സിന്‍ (16) എന്നിവരാണ് മരിച്ചത്. കായലില്‍ കുളിക്കാനിങ്ങിയപ്പോള്‍ ചെളിയില്‍ താഴ്ന്നാണ് അപകടം സംഭവിച്ചത്.
സുഹൃത്തുക്കളായ 5 കുട്ടികളാണ് കുളിക്കാനായി കായലില്‍ ഇറങ്ങിയത്. ഇതില്‍ മൂന്ന് കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് 5.45 ഓടെയാണ് സംഭവം.
സംഭവം നടന്നയുടന്‍ നാട്ടുകാര്‍ കുട്ടികളെ പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




