ശിശുക്ഷേമ സമിതിയില്‍ ഒരേ ദിനം മൂന്ന് കുഞ്ഞതിഥികള്‍

തിരുവന്തപുരം: സംസ്ഥാനത്തെ ശിശുക്ഷേമ സമിതിയില്‍ 3 കുഞ്ഞ് അതിഥികള്‍ കൂടി എത്തി. ഒരേ ദിവസം 3 കുട്ടികള്‍ അമ്മത്തൊട്ടിലില്‍ എത്തുന്നത് ഇതാദ്യമായിട്ടാണെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി പറഞ്ഞു. മൂന്നും പെണ്‍കുട്ടികളാണ്. തിരുവനന്തപുരത്ത് രണ്ടും ആലപ്പുഴയില്‍ ഒരു കുഞ്ഞുമാണ് എത്തിയത്. തിരുവനന്തപുരത്തെ കുട്ടികള്‍ക്ക് അഹിംസ, അക്ഷര എന്നും ആലപ്പുഴയിലെ കുട്ടിക്ക് വീണ എന്നും പേരിട്ടു.

ആലപ്പുഴയില്‍ 20 ദിവസം പ്രായമായ കുഞ്ഞാണ് എത്തിയത്. തിരുവനന്തപുരത്ത് രണ്ടാഴ്ച പ്രായമായ കുട്ടികളാണ് എത്തിയത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജി.എല്‍. അരുണ്‍ ഗോപി പറഞ്ഞു. ഈ വര്‍ഷം ആകെ കിട്ടിയത് 23 കുട്ടികളാണ് അമ്മ തൊട്ടിലിലെത്തിയത്. 14 പെണ്‍കുട്ടികളും 9 ആണ്‍കുട്ടികളും.

അതേസമയം, നവരാത്രിയുടെ അവസാന ദിവസമായ ഇന്ന് ശിശുക്ഷേമ സമിതിയിലെ കുട്ടികളെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി എഴുത്തിനിരുത്തി. 9 കുട്ടികളെയാണ് വിദ്യാഭ്യാസ മന്ത്രി എഴുത്തിനിരുത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top