പൊന്നാനിയില്‍ മൂന്നു ബംഗ്ലാദേശ് പൗരന്മാര്‍ പോലീസ് പിടിയില്‍

HIGHLIGHTS : Three Bangladeshi nationals arrested by police in Ponnani

മലപ്പുറം:പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന കേരളത്തിലെ പല ജില്ലകളിലും താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ പോലീസ് പിടിയിലായി. സൈഫുല്‍ മൊണ്ടല്‍ (45), സാഗര്‍ ഖാന്‍ (36) , മുഹമ്മദ് യൂസഫ് (22) എന്നിവരാണ് പൊന്നാനിയില്‍ പിടിയിലായത്.

പശ്ചിമബംഗാള്‍ സ്വദേശികളെന്ന വ്യാജേന ആധാര്‍ കാര്‍ഡുള്‍പ്പെടെയുള്ള വ്യാജരേഖകള്‍ ചമച്ചാണ് ഇവര്‍ ജോലി ചെയ്തുവന്നിരുന്നത് . ഒരു വര്‍ഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്യുകയായിരുന്നു.അനധികൃതമായി അതിര്‍ത്തി കടന്ന് പശ്ചിമബംഗാളിലെത്തി അവിടെനിന്ന് ഏജന്റ് വഴിയാണ് ആധാര്‍ കാര്‍ഡ് തരപ്പെടുത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍ . വിശ്വനാഥ്. ഐ. പി. എസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരൂര്‍ ഡി. വൈ. എസ്. പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പൊന്നാനി പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡില്‍ അണ് ബംഗ്ലാദേശ് പൗരന്മാര്‍ പിടിയില്‍ ആകുന്നത്.

sameeksha-malabarinews

പിടിയിലായവരില്‍ ചിലര്‍ ഒരു വര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. കൂലിപ്പണി ചെയ്താണ് ഇവര്‍ ഉപജീവനത്തിന് പണം കണ്ടെത്തിയത്.ഇവര്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേരളത്തിലെ വിവിധയിടങ്ങളില്‍ ബംഗ്ലാദേശികള്‍ താമസിക്കുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്. പൊന്നാനി പോലീസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്ത്, എസ്. ഐ. അരുണ്‍. അര്‍. യൂ, ആനന്ദ്. പോലീസുകാരായ പ്രശാന്ത് കുമാര്‍. എസ്, സെബാസ്റ്റ്യന്‍, മനോജ്, സബിത. പി. ഔസേപ്പ് ,തീവ്രവാദ വിരുദ്ധ സേന അംഗങ്ങളും ചേര്‍ന്നാണ് ബംഗ്ലാദേശ് പൗരന്മാരെ പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!