മണ്ണൂരില്‍ അടച്ചിട്ട വീട്ടിനിന്നും മുപ്പതോളം പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചു

HIGHLIGHTS : Theft at a locked house in Mannur Vadakkumbad

മണ്ണൂര്‍:മണ്ണൂര്‍ വടക്കുമ്പാട് അടച്ചിട്ട വീട്ടില്‍ മോഷണം. മുപ്പതോളം പവന്‍ സ്വര്‍ണ്ണവും 2 ലക്ഷം രൂപയും നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. മണ്ണൂര്‍ വടക്കുമ്പാട് എടക്കുത്ത് പറമ്പില്‍ ഉമ്മര്‍കോയുടെ വീട്ടിലാണ് മോഷണം നടന്നത്.

ഇന്നലെ കുടുംബം മകള്‍ മാരിയത്തിന്റെ ഒലിപ്രത്തെ വീട്ടില്‍ നോമ്പ് തുറയ്ക്കായി പോയതായിരുന്നു. രാത്രിയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. രാവിലെ മകളുടെ വീട്ടില്‍ നിന്നും തിരിച്ചെത്തിയ ഉമ്മര്‍കോയ വീട് തുറക്കാന്‍ നോക്കുമ്പോഴാണ് സംഭവം അറിയുന്നത്.

sameeksha-malabarinews

വീടിന്റെ മുന്‍ഭാഗത്ത് വാതില്‍ പൊളിച്ചാണ് കള്ളന്‍ അകത്ത് കടന്നിട്ടുള്ളത്. ഫറോക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഫറോക്ക് എസ്.ഐ. വിനയന്‍. കടലുണ്ടി ഔട്ട് പോസ്റ്റ് എസ്.ഐ ടി.പി സജി എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ഫിംഗര്‍ പ്രിന്റ്, ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!