പതിനാലുകാരിയെ പീഡനത്തിനിരയാക്കിയ മൂന്ന് പേര്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: പതിനാലുകാരിയെ പീഡിപ്പിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ഉളിയത്തുക്കയിലാണ് സംഭവം. സംഭവത്തില്‍ പ്രദേശവാസികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കസ്റ്റഡിയിലെടുത്തു.

ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തിലും കൗണ്‍സിലിംഗിലുമാണ് പീഡനവിവരം പുറത്ത് വന്നത്. ഒരു വര്‍ഷമായി കുട്ടി പീഡനത്തിന് ഇരയായിരുന്നു വെന്ന് വ്യക്തമായിട്ടുണ്ട്. ഇതെതുടര്‍ന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലീസില്‍ പരാതി നല്‍കിയത്.

കേസില്‍ അറസ്റ്റിലായ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു. കസ്റ്റിയിലുള്ള ആളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. കുട്ടിയിപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ് ഉള്ളത്.

Share news
error: Content is protected !!
Scroll to Top