കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണി. മാറാട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എസ്. അംബികക്ക് തപാല്‍ മാര്‍ഗ്ഗമാണ് ഭീഷണിക്കത്ത് കിട്ടിയത്.
ശിക്ഷിക്കപ്പെട്ട കോയമോനെയും നിസാമുദ്ധീനേയും വെറുതെ വിട്ടില്ലെങ്കില്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ അനുവദിക്കില്ലെന്ന് കത്തില്‍ പറയുന്നു.
ജഡ്ജി സിറ്റി പോലീസിന് പരാതി നല്‍കി. ഈ പരാതി നടക്കാവ് പോലീസ് അന്വേഷിക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



