കോഴിക്കോട് : തൊട്ടില്‍പാലത്ത് മുസ്ലീംലീഗ് ഓഫീസില്‍ വെച്ച് മധ്യസ്ഥ ചര്‍ച്ച നടക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. മുസ്ലീംലീഗ് പ്രവര്‍ത്തകനായ എടച്ചേരിക്കണ്ടി അന്‍സാര്‍(28)നാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്ങിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.
സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ കൂടിയായ ബെല്‍മൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സോഷ്യല്‍മീഡിയയിലൂടെ അഹമ്മദ് ഹാജിയെ കൊല്ലപ്പെട്ട അന്‍സാര്‍ അപവാദപ്രചരണം നടത്തിയെന്ന ആക്ഷേപമുണ്ടായിരുന്നു. ഈ വിഷയം സംസാരിച്ചു തീര്‍ക്കാനാണ് ഇരുവരെയും പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. ചര്‍ച്ച കഴിഞ്ഞ് പുറത്തേക്കിറങ്ങവെയാണ് അഹമ്മദ് ഹാജി അരയിലൊളിപ്പിച്ച കത്തിയെടുത്ത് അന്‍സാറിനെ കുത്തിയത്. കുത്തേറ്റ അന്‍സാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്ങിലും ഇന്ന് പുലര്‍ച്ചയോടെ മരിച്ചു.




