ബിഗ് ബോസ് സ്വീകരണം: രജിത് കുമാര്‍ കീഴടങ്ങിയേക്കും: ഇതു വരെ 13 പേര്‍ അറസ്റ്റില്‍

കൊച്ചി:  കോവിഡ് 19 ന്റെ ജാഗ്രതയില്‍ ലോകം തുടരുമ്പോള്‍ ബിഗ് ബോസ് എന്ന റിയാലിറ്റിഷോയില്‍ നിന്നും പുറത്തായ രജിത്  കുമാറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ നിയന്ത്രണം ലംഘിച്ച് നൂറുകണക്കിന് ആളുകള്‍ എത്തിയ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. രജിത്  കുമാര്‍ ഒളിവിലാണ്. ഇയാള്‍ ഇന്ന് കീഴടങ്ങിയേക്കുമെന്നാണ് സൂചന.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച കുട്ടികളുമായി അടക്കം നിരവധി പേരാണ് രജിത്തിനെ സ്വീകരിക്കാനെത്തിയത്. ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഇന്നലെ രാവിലെതന്നെ എറണാകുളം ജില്ലാകളക്ടര്‍ എസ് സുഹാസിന്റെ നിര്‍ദ്ദേശപ്രകാരം കേസെടുത്തിരുന്നു. ലോകം മുഴുവന്‍ ജാഗ്രതിയില്‍ നില്‍ക്കുമ്പോള്‍ ഒരു ടിവി ഷോയിലെ മത്സരാര്‍ത്ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയേയും നാണിപ്പിക്കുന്നതാണന്ന് എസ് സുഹാസ് വ്യക്തമാക്കിയിരുന്നു.
പോലീസ് നിയന്ത്രണങ്ങളെ കുറിച്ച് അറിയിക്കുകയും മറ്റൊരു വഴിയിലൂടെ പുറത്തേക്ക് പോകണമെന്ന് വിമാനത്താവളത്തില്‍ വെച്ച് അറിയിച്ചെങ്ങിലും രജിത് അതിന് തയ്യാറായില്ല. തന്റെ മനസ്സ് ശുദ്ധമാണെന്നും തനിക്ക് കൊറോണ ബാധിക്കില്ലെന്നുമായിരുന്നു രജിത്തിന്റെ പറഞ്ഞു.

നിബാസ്, മുഹമ്മദ് അഫ്‌സല്‍, സോണി തോമസ് കറുകുറ്റി, ഫരീറുദ്ദിന്‍ പെരുമ്പാവൂര്‍, ബിന്ദു പാലാരിവട്ടം, ക്രിസ്റ്റി ജോണ്‍ പറവൂര്‍, കിരണ്‍ ജോണ്‍ പറവൂര്‍, അനില്‍ കുമാര്‍ മൂപ്പത്തടം, വിപിന്‍ കൊല്ലം എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്.

Share news
error: Content is protected !!
Scroll to Top