പൊന്നാനി കൊറോണ ഭീഷണി നിലനില്‍ക്കെ അധികൃതരുടെ വിലക്ക് ലംഘിച്ച് സ്വലാത്ത് നടത്തിയവര്‍ക്കെതിരെ പൊന്നായിയില്‍ പോലീസ് കേസെടുത്തു.
പുതുപൊന്നാനി തര്‍ബിയത്തുല്‍ ഇസ്ലാമിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച രാത്രിയില്‍ സത്രീകളെയും കുട്ടികളെയും സംഘടപ്പിച്ച് സ്വലാത്ത് നടത്തിയത്. സ്വലാത്തില്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയവരും പങ്കെടുത്തവെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ ഉംറ കഴിഞ്ഞെത്തിയ രണ്ട് സ്ത്രീകള്‍ക്ക് കൊറോണ ബാധ സ്ഥിതീകരിച്ചിരുന്നു. ഈ പാശ്ചാത്തലത്തില്‍ കൂടിയാണ് ആളുകള്‍ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും ചടങ്ങുകളും മാറ്റിവെക്കണമെന്ന് ജില്ലാ ഭരണകൂടവും പൊന്നാനി നഗരസഭയും അറിയിച്ചിരുന്നു. എന്നാല്‍ ഈ നിയന്ത്രണങ്ങളല്ലാം അവഗണിച്ചാണ് രോഗം പകരാന്‍ സാധ്യയുള്ള രീതിയില്‍ പരിപാടി സംഘടിപ്പിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.




