HIGHLIGHTS : Honored by the Parappanangadi Merchants Association.
പരപ്പനങ്ങാടി :വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരേയും,വ്യാപാരികളുമായി ബന്ധപ്പെട്ട ഗ്രന്ഥ രചയിതാക്കളെയും പരപ്പനങ്ങാടി മർച്ചൻസ് അസോസിയേഷൻ ആദരിച്ചു.
പരപ്പനങ്ങാടി പൊലീസ് എസ് എച്ച് ഒ വിനോദ് വലിയാട്ടൂർ ആദരം 25″ ഉദ്ഘാടനം ചെയ്തു.

മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് അഷ്റഫ് കുഞ്ഞുവാസ് അധ്യക്ഷത വഹിച്ചു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി മലബാർ ബാവ ഹാജി മുഖ്യപ്രഭാഷണം നിർവഹിച്ചു. നാട്ടുചെടികൾ എന്ന ഗ്രന്ഥം എഴുതിയ പാലത്തിങ്ങലിലെ വ്യാപാരി സലീമിന്റെ ഭാര്യ അലീമ സലീം, സസ്നേഹം പുസ്തകര ജൈതാവ് അഞ്ചൽ രാജ് എന്നിവർക് പൊന്നട ചാർത്തി .
പതിറ്റാണ്ടുകളായി സംഘടനക്ക് നേതൃത്വം നൽകിവരുന്ന നേതാക്കളെ ആദരിച്ചു. എസ്എസ്എൽസി പ്ലസ് ടു, എൽഎസ്എസ്, യു എസ് എസ്, നീറ്റ്, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്ക് ഉപഹാരങ്ങൾ നൽകി.
ഏ. വി. വിനോദ് കുമാർ, ഹരീഷ് ബ്രാസ് , മുനീർ സ്റ്റാർ, എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ പി.ഒ. അൻവർ സ്വാഗതവും മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ജനറൽ മുജീബ് ദിൽദാർ നന്ദിയും പറഞ്ഞു .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു