മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി

HIGHLIGHTS : 13 shutters of Mullaperiyar Dam lifted

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ ഷട്ടറുകള്‍ ഉയര്‍ത്തി. 10 സെന്റി മീറ്റര്‍ വീതമാണ് ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 250 ഘനയടി വെള്ളം വീതമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കി വിടുന്നതെന്ന് തമിഴ്‌നാട് അറിയിച്ചു. ജലനിരപ്പ് 136.25 അടിയിലേക്ക് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്.

പെരിയാര്‍ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടില്‍ എത്തേണ്ടത്. പെരിയാറില്‍ ജലനിരപ്പ് ഉയരുമെന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തിലെ വനത്തില്‍ വീണ്ടും മഴ ശക്തമായതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചത്. നദീ തീരത്തോട് വളരെയടുത്തുള്ള വെള്ളം കയറാന്‍ സാധ്യതയുള്ള വീടുകളിലുള്ളവര്‍ ആവശ്യമെങ്കില്‍ ബന്ധു വീടുകളിലേക്ക് മാറണം. പെരിയാര്‍ നദിയില്‍ കുളിക്കാനും മറ്റുമായി ഇറങ്ങുന്നത് ഒഴിവാക്കണം.

നദി മുറിച്ചു കടക്കുന്നതും ഒഴിവാക്കണം. തീരദേശ വാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. നിലവില്‍ പെരിയാര്‍ നദിയിലെ ജലനിരപ്പ് കുറവായതിനാല്‍ മുല്ലപ്പെരിയാര്‍ വെള്ളമെത്തിയാലും കാര്യമായ വര്‍ധനവ് ഉണ്ടാകില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!