റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരനെ മര്‍ദിച്ചവര്‍ അറസ്റ്റില്‍

താനൂര്‍: റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച യുവാക്കള്‍ അറസ്റ്റില്‍. താനൂര്‍ ചാപ്പപ്പടി സ്വദേശികളായ മുസ്സാന്റെ പുരക്കല്‍ സുബൈര്‍ (25), ചാലന്റെ പുരക്കല്‍ മുനാസ് (23) എന്നിവരെയാണ് താനൂര്‍ പൊലീസ് പിടികുടിയത്. ഭാര്യയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് തടഞ്ഞതിനാണ് യുവാക്കള്‍ റെയില്‍വേ ജീവനക്കാരനെ ആക്രമിച്ചത്. അഞ്ചിന് വൈകിട്ട് ആറോടെയാണ് സംഭവം.

ജീവനക്കാരന്റെ പരാതിയെ തുടര്‍ന്ന് താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജെ മാത്യുവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. സിസിടിവി കാമറകള്‍ പരിശോധിച്ചതി നെ തുടര്‍ന്നാണ് പ്രതികളെ കണ്ടെത്തിയത്. ചാപ്പപ്പടിയില്‍വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്‌ഐ എന്‍ ആര്‍ സുജിത്ത്, എഎസ്‌ഐ നിഷ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുജി ത്ത്, ലിബിന്‍, മുസ്തഫ, പ്രശോഭ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top