സപ്ലൈകോ ഗോഡൗണില്‍ കോടികളുടെ വെട്ടിപ്പ്; 4 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരൂര്‍: കടുങ്ങാത്ത്കുണ്ട് സപ്ലൈകോ ഗോഡൗണില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയ കേസില്‍ നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഡിപ്പോയിലെ ജൂനിയര്‍ അസിസ്റ്റന്റ്, മൂന്ന് സെയില്‍സ്മാന്‍ മാര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് വിഭാഗം നടപടിയെടുത്തത്. 2021മുതല്‍ 2024 മാര്‍ച്ച് 31വരെയുള്ള സ്റ്റോക്കില്‍ രജിസ്റ്റര്‍ ചെയ്ത ഭക്ഷ്യസാധനങ്ങള്‍ തിരിമറി നടത്തി 2.78 കോടിയുടെ വെട്ടിപ്പ് നടത്തിയതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

അരി, ഗോതമ്പ്, ആട്ട തുടങ്ങിയവയാണ് കടത്തിയത്. ഡിപ്പോ മാനേജരുടെ പരാതിയില്‍ കല്‍പ്പകഞ്ചേരി പൊലീസ് കേസെടുത്ത് താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി.

കടുങ്ങാത്ത്കുണ്ട് ഡിപ്പോയി ലെത്തുന്ന സാധനങ്ങളുടെ വിതരണത്തില്‍ അപാകമുണ്ട ന്ന പരാതികളെ തുടര്‍ന്നാണ് പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസറായിരുന്ന കെ സി മനോജ് കുമാര്‍ പരിശോധന നടത്തിയത്. വെട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ രണ്ട് തവണയായി തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസറും സപ്ലൈകോ ഇന്റേണല്‍ ഓഡിറ്റ് വിഭാഗവും പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top