12 വയസ്സുകാരിയെ പീഡിപ്പിച്ച 57കാരന് 45 വര്‍ഷം കഠിനതടവ്

തിരൂര്‍:  57 വയസ്സുകാരന് 45 വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. താനാളൂര്‍ പട്ടരുപറമ്പ് മമ്മിക്കാനകത്ത് മുഹമ്മദ് ഹനീഫ (57)യെയാണ് ശിക്ഷിച്ചത്. 2021 ഏപ്രിലിലും 2022 ജനുവരിയിലും 2023 മാര്‍ച്ചിലുമാണ് പീഡനം നടന്നത്. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ഡി റെനോ ഫ്രാന്‍സിസ് സേവ്യറാണ് ശിക്ഷ വിധിച്ചത്.

വിവിധ പോക്ലോ ആക്ട് പ്രകാരമാണ് ശിക്ഷ. പ്രതി പിഴയടക്കുന്ന പക്ഷം 25,000 രൂപ അതിജീവിതക്ക് നല്‍കണം. വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചു. തിരൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ താനൂര്‍ പൊലീസാണ് കേസ് അന്വേഷിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top