ഡോക്ടറെയും ഒപ്പമുണ്ടായിരുന്നവരെയും ആക്രമിച്ചവര്‍ പിടിയില്‍

കോഴിക്കോട് : നഗരത്തിലെ സി എച്ച് മേല്‍പ്പാലത്തിനുസമീപം ഡോക്ടറെയും സഹോദരനെയും സുഹൃത്തിനെയും കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പയ്യാനക്കല്‍ സ്വദേശി മുഹമ്മദ് ഷഹദ് (19), കുണ്ടുങ്ങല്‍ സ്വദേശികളായ മുഹമ്മദ് ബാദുഷ (21), പി ടി അജ്മല്‍ ഷാജഹാന്‍ (22) എന്നിവരെയാണ് വെള്ളയില്‍ പൊലീസ് വെള്ളിയാഴ്ച അറസ്റ്റു ചെയ്തത്.

2023 നവംബറിലായിരുന്നു അക്രമം. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മറ്റുള്ളവര്‍ ഒളിവില്‍പോയി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top