
പന്തീരാങ്കാവ്: ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് സഹായിക്കാമെന്നും വീടുവയ്ക്കാന്‍ ഖത്തറിലെ മലയാളികളില്‍ നിന്ന് പണം സ്വരൂപിച്ച് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് പണവും ആഭരണങ്ങളുമായി മുങ്ങിയ പ്രതി പിടിയില്‍. പെരുമണ്ണ സ്വദേശിനിയുടെ പരാതിയില്‍ ഒടുമ്പ്ര പി ടി ഹൗസില്‍ അബ്ദുള്‍ ഷിനിയുടെ ഭാര്യ പി ടി റുമൈസ (38) ആണ് പന്തീരാങ്കാ വ് പൊലീസിന്റെ പിടിയിലായത്.
2020ല്‍ 27 പവന്‍ സ്വര്‍ണവും ഏഴ് ലക്ഷം രൂപയുമാണ് കൈക്കലാക്കിയത്. പരാതിക്കാരിയുടെ ഭര്‍ത്താവ് അര്‍ബുദ രോഗി യായിരുന്നു. ചികിത്സയ്ക്കും വീട് നിര്‍മാണത്തിനും സഹായിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പല തവണയായി പണവും സ്വര്‍ണാഭരണവും കൈക്കലാക്കിയത്. ഒളിവിലായിരുന്ന പ്രതിയെ ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
റുമൈസയുടെ ഭര്‍ത്താവും കേസില്‍ പ്രതിയാണ്. ഇയാള്‍ ഖത്തറില്‍ മറ്റൊരു കേസില്‍ ജയിലിലാണെന്നാണ് റുമൈസ പൊലീസിനെ അറിയിച്ചത്. പന്തീരാങ്കാവ് എസ്‌പെഐ വി കെ വിനോദ് കുമാറിന്റെ നേതൃത്വ ത്തില്‍ സുബീഷ്, ഇ ലൈലാബി, മഞ്ജു എന്നിവരടങ്ങിയ സംഘ മാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




