വീട്ടില്‍ക്കയറി മോഷണം: പ്രതി പിടിയില്‍

ചേവായൂര്‍: പകല്‍സമയത്ത് വീടുകളില്‍ കയറി ലാപ്‌ടോപ്പുകളും മറ്റും മോഷ്ടിക്കുന്ന യുവാവിനെ മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടി. ചേവായൂരിലെ ഉദയം ഹോമില്‍ താമസിക്കുന്ന കാരന്തൂര്‍ മര്‍കസ് കാശ്മീരി ഹോമിലെ ജാവേദ്ഖാന്‍ (22) ആണ് പിടിയിലായത്. കോവൂരിലെ വിട്ടില്‍ക്കയറി 2 ലാപ്‌ടോപ്പുകളും 18,000 രൂപയും മോഷ്ടിച്ച കേസി ലാണ് അറസ്റ്റ്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മാനാഞ്ചിറയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.  വിവിധ പൊലീസ് സ്റ്റേഷനുകളിലായി ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചതടക്കം അഞ്ചോളം കേസുകള്‍ പ്രതിയുടെ പേരിലു ണ്ട്. മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷന്‍ എസ്‌ഐമാരായ പി ടി സൈഫുള്ള, ആര്‍ നിതിന്‍, എസ്സിപിഒ ശരത്, സിപിഒമാരായ സഞ്ജയ്, രഞ്ജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്. കോടതിയില്‍ ഹാജരാ ക്കിയ ജാവേദ്ഖാനെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top