സാമൂഹ്യനീതി വകുപ്പിന്റെ ഈ വര്‍ഷത്തെ വയോസേവന അവാര്‍ഡുകള്‍ മന്ത്രി ഡോ. ആര്‍ ബിന്ദു പ്രഖ്യാപിച്ചു. നടന്‍ പത്മശ്രീ മധുവിന് ആജീവനാന്ത പുരസ്‌കാരം നല്‍കും. മഹാനടന് സാമൂഹ്യനീതി വകുപ്പിന്റെ നവതി സമ്മാനമാണ് പുരസ്‌കാരമെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചു മന്ത്രി പറഞ്ഞു. ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം കര്‍ഷകനായ പത്മശ്രീ ചെറുവയല്‍ കെ. രാമനും നേടി. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരത്തുക.
കല-സാഹിത്യം എന്നീ മേഖലയില്‍ ശില്പി വത്സന്‍ കൊല്ലേരി, ഗായിക മച്ചാട്ട് വാസന്തി എന്നിവരെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. കായിക മേഖലയിലെ മികവിന് ഡോ.പി സി ഏലിയാമ്മ പാലക്കാട്, ജി രവീന്ദ്രന്‍ കണ്ണൂര്‍ എന്നിവര്‍ക്ക് പുരസ്‌കാരം നല്‍കും. 25,000 രൂപവീതമാണ് പുരസ്‌കാരങ്ങള്‍.
മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം കോഴിക്കോട് ജില്ല നേടി. മികച്ച കോര്‍പ്പറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം കോഴിക്കോട് കോര്‍പ്പറേഷനാണ്.
മികച്ച മുനിസിപ്പാലിറ്റിയായി നിലമ്പൂരിനെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരം. മികച്ച ബ്ലോക്ക് പഞ്ചായത്ത് – ഒല്ലൂക്കര (ഒരു ലക്ഷം രൂപ) എലിക്കുളം, അന്നമനട എന്നിവയെ മികച്ച പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം) തിരഞ്ഞെടുത്തു.
മികച്ച എന്‍ജിഒക്കുള്ള പുരസ്‌കാരം ഇടുക്കി ജില്ലയിലെ വൊസാര്‍ഡും (Voluntary organisation fo ‘social action and rural development), മെയിന്റനന്‍സ് ട്രിബ്യൂണലിനുള്ള പുരസ്‌കാരം ഫോര്‍ട്ട് കൊച്ചിയും നേടി. അര ലക്ഷം രൂപ വീതമാണ് പുരസ്‌കാരങ്ങള്‍.
വയോജനമേഖലയില്‍ ശ്ലാഘനീയമായി സേവനം കാഴ്ചവെച്ചിട്ടുള്ള മുതിര്‍ന്ന പൗരന്‍മാര്‍, വിവിധ സര്‍ക്കാര്‍ -സര്‍ക്കാരിതര വിഭാഗങ്ങള്‍, കലാകായിക സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കാണ് സാമൂഹ്യനീതി വകുപ്പ് വയോസേവന അവാര്‍ഡുകള്‍ നല്‍കുന്നത്.
ഈ വര്‍ഷം 10 വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്. ക്യാഷ് അവാര്‍ഡ് സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരമെന്നും മന്ത്രി അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



