ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം

കൊച്ചി: തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ ഇനിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കേണ്ടെന്ന് വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

മുര്യങ്കര ജെപി ഹൗസില്‍ ജയരാജിന്റെ മകനും നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ അവസാനവര്‍ഷ ബിഎസ്സി റേഡിയോളജി വിദ്യാര്‍ഥിയുമായ ഷരോണിനെയാണ് ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലര്‍ന്ന കഷായം നല്‍കുകയും ഇതെതുടര്‍ന്ന് ആശുപത്രിയിലായ ഷാരോണ്‍ 2022 ഒക്ടോബര്‍ 25ന് മരിച്ചുവെന്നുമാണ് കേസ്. ജസ്റ്റിസ് സി പി മുഹമ്മദ് നിയാസാണ് ഹര്‍ജി പരിഗണിച്ചത്.
കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ഹര്‍ജി പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരുന്നു.

കേസിലെ മറ്റു പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും, അമ്മാവന്‍ നിര്‍മ്മല കുമാരനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top