അപകടത്തിനിടെ നഷ്ടമായ പെണ്‍കുട്ടിയുടെ ആഭരണം തിരിച്ചുനല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

പരപ്പനങ്ങാടി:വീണുകിട്ടിയ സ്വര്‍ണാഭരണം തിരുച്ചുനല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി.

കഴിഞ്ഞദിസം കൊടപ്പാളിയില്‍ റോഡരികിലെ കുഴിയില്‍ വീണ് അപകടം സംഭവിച്ച സ്‌കൂട്ടര്‍ യാത്രക്കാരിയായ പെണ്‍കുട്ടിയുടെ സ്വര്‍ണപാദസരമാണ് നഷ്ടമായത്. പരപ്പനങ്ങാടിയില്‍ നിന്ന് കടലുണ്ടിയിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന പെണ്‍കുട്ടി മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കിന്നതിനിടെ റോഡരികിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ കാലിന് പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കാലിലെ സ്വര്‍ണപാദസരം നഷ്ടമായത് മനസിലായത്. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സമയത്താണ് പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവറായ കോണിയത്ത് ഇബ്രാഹിം കുട്ടി തനിക്ക് ഒരു സ്വര്‍ണാഭരണം അവിടെ നിന്ന് വീണുകിട്ടിയ വിവരം നാട്ടുകാരെ അറിയിച്ചത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടേതാണ് വീണുകിട്ടയ സ്വര്‍ണാഭരണം എന്ന് മനസിലാക്കിയ ഇബ്രാഹിംകുട്ടി ആഭരണം നാട്ടുകാരുടെ സാന്നിധ്യത്തില്‍ ഉടമയ്ക്ക് കൈമാറി മാതൃകയാകുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top