കലോത്സവത്തിന് അടുക്കളയില്‍ വിസ്മയം തീര്‍ക്കും ഈ അയല്‍ക്കാരന്‍

തിരൂരിൽ വച്ച് നടക്കുന്ന 33ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനെത്തുന്നവർക്കായി ഭക്ഷണമൊരുക്കുന്ന കലവറയുടെ പാല് കാച്ചൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, തിരൂർ നഗരസഭ അധ്യക്ഷ എ.പി നസീമ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. അരങ്ങിലെ വിസ്മയങ്ങള്‍ക്ക് അടുക്കളയില്‍ സ്നേഹം വിളമ്പുകയാണ് പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് സാമിയും കൂട്ടരും. തിരൂരില്‍ നടക്കുന്ന റവന്യു ജില്ലാ കലോത്സവത്തിനെത്തുന്ന ആയിരക്കണക്കിന് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണമൊരുക്കുന്ന തിരക്കിലാണിവര്‍.

പായസമുള്‍പ്പടെ വിഭവങ്ങളോടെ സദ്യയും പ്രഭാത-രാത്രി ഭക്ഷണവും ചായയും മറ്റു ലഘു വിഭവങ്ങളുമൊക്കെയായി 24 മണിക്കൂറും വിവിധ ഷിഫ്റ്റുകളിലായി സാമിയുടെ 20 അംഗ സംഘം മേളയ്ക്ക് ശക്തി പകരാനുണ്ടാകും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു.സൈനുദ്ധീന്‍, പഞ്ചായത്തംഗങ്ങളായ വി.കെ.എം ഷാഫി, ഫൈസല്‍ എടശ്ശേരി, നഗരസഭ കൗണ്‍സിലര്‍ സരോജാദേവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ്‌കുമാര്‍ മറ്റ് ജനപ്രതിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top