തിരുവോണം ബംപര്‍ ഒന്നാം സമ്മാനം 25 കോടി തന്നെ

തിരുവനന്തപുരം: തിരുവോണം ബംപര്‍ ഒന്നാം സമ്മാനം 25 കോടിയായി തുടരും. 30 കോടി രൂപയാക്കണമെന്ന ശുപാര്‍ശ തള്ളി ധനവകുപ്പ്. ഒന്നാം സമ്മാനം 25 കോടിയായി തുടരുമെങ്കിലും മറ്റ് സമ്മാന ഘടനകളില്‍ മാറ്റം വരും. 1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി നല്‍കാനാണ് ധനവകുപ്പിന്റെ തീരുമാനം.കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാള്‍ക്ക് അഞ്ച് കോടി രൂപയായിരുന്നു.

മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകള്‍ക്കും നല്‍കും. കഴിഞ്ഞ തവണ മൂന്നാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്കായിരുന്നു. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്ത് പേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം പത്ത് പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്.

125 കോടി 54 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. ഇത് കഴിഞ്ഞ തവണത്തേതിനെക്കാള്‍ കൂടുതലാണ്. ടിക്കറ്റ് വില 500 രൂപ തന്നെ ആയിരിക്കും. കഴിഞ്ഞ ഓണത്തിന് 67.5 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചിരുന്നു. ഇതില്‍ 66.5 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top