63കാരിയെയും 69കാരനെയും കാണാനില്ല, പരാതിയുമായി കുടുംബം 

മലപ്പുറം: കരുവാരകുണ്ടില്‍ 63കാരിയെയും 69കാരനെയും കാണാനില്ലന്ന് പരാതി. കേരള എസ്റ്റേറ്റ് മേലെ പാന്ത്ര സ്വദേശിനിയെയും തിരുവനന്തപുരം സ്വദേശിയേയുമാണ് കാണാതായത്. 63കാരിയുടെ കുടുംബമാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കാണാതായ സ്ത്രീയുടെ വീടിന് സമീപം താമസിക്കുന്നയാളാണ് 69കാരന്‍.

മൂന്ന് ദിവസം മുന്‍പാണ് പൊലീസ് കേസെടുത്തത്. സ്ത്രീ ഭര്‍ത്താവിന്റെ കൂടെയാണ് താമസം. ഏഴ് മാസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് തൊഴില്‍ തേടി വന്നതാണ് ഇയാള്‍. ഒരു മാസം മുമ്പ് ആണ് ഇയാള്‍ സത്രീയുടെ വീടിനടുത്തുള്ള ഷെഡിലേക്ക് താമസം മാറിയത്. രണ്ട് പേരെയും കഴിഞ്ഞയാഴ്ച മുതലാണ് കാണാതായത്.

കരുവാരകുണ്ട് പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top