തിരുവനന്തപുരം- മംഗളൂരു: വന്ദേഭാരതില്‍ ഇനി 20 കോച്ച്

തിരുവനന്തപുരം : തിരുവനന്തപുരം മംഗളൂരു റൂട്ടില്‍ 20 കോച്ചുള്ള പുതിയ വന്ദേഭാരത് ട്രെയിന്‍ ഓടിത്തുടങ്ങി. മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസുകളില്‍ സെപ്റ്റംബര്‍ 9 മുതല്‍ 4 അധിക കോച്ചുകള്‍ കൂടി. ഇതോടെ 312 സീറ്റ് അധികമുണ്ടാകും.

ട്രെയിനില്‍ നാല് കോച്ചുകള്‍ സ്ഥിരമായി വര്‍ധിപ്പിക്കുന്നതിന് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു്. ഇതോടെ ട്രെയിനില്‍ 18 എസി ചെയര്‍ കാറുകളും രണ്ട് എസി എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ കോച്ചുകളും ഉള്‍പ്പടെ ആകെ 20 കോച്ചുകള്‍ ഉണ്ടായിരിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

നിലവിലുള്ള 16 കോച്ചുള്ള ട്രെയിന്‍ മധുര ഡിവിഷന് കൈമാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top