തിരൂർ അരിക്കാഞ്ചിറയിൽ കോഴികളെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി

തിരൂർ: പറവണ്ണ അരിക്കാഞ്ചിറ കാഞ്ഞിരകുറ്റിയിൽ കോഴിക്കൂട്ടിൽ കയറിയ മലമ്പാമ്പിനെ പിടികൂടി. കാഞ്ഞിരകുറ്റിയിലെ പള്ളിപ്പറമ്പിൽ സക്കീനയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് മലമ്പാമ്പ് കയറി പറ്റിയത്.

സ്നേക്ക് മാസ്റ്റർ മുസ്തഫ തിരൂരെത്തി മലമ്പാമ്പിനെ പിടികൂടി ഫോറസ്റ്റ് വിഭാഗത്തിന് കൈമാറി. 6 കോഴികളാണ് കൂട്ടിലുണ്ടായിരുന്നത്. 2 കോഴികളെ മലമ്പാമ്പ് വിഴുങ്ങിയിരുന്നു. 4 കോഴികളെ കൊന്നിട്ടിണ്ടുമുണ്ട്.

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്നെക്ക് മാസ്റ്റർ മുസ്തഫ തിരൂരെത്തി മലമ്പാമ്പിനെ സാഹസികമായി പിടികൂടി.

പിടികൂടിയ മലമ്പാമ്പിനെ ഫോറസ്റ്റ് വിഭാഗത്തിന് കൈമാറും. 35 കിലോയോളം തൂക്കം വരുന്ന മലമ്പാമ്പ് കനോലി കനാലിൻറ ഓരങ്ങളിൽ നിന്നും എത്തിയതാണന്നാണ് നിഗമനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top