
ന്യൂഡല്‍ഹി: തന്റെ പേരും ചിത്രങ്ങളും വീഡിയോകളും അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങള്‍ക്കായ് ഉപയോഗിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ നടി ഐശ്വര്യ റായ് ബച്ചന്‍ ഡല്‍ഹി ഹൈക്കോടതിയില്‍. നിയമവിരുദ്ധമായി ചിത്രം, വീഡിയോ, ശബ്ദം തുടങ്ങിയവ ഉപയോഗിക്കുന്നത് തടയണമെന്നാണ് ആവശ്യം. നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികള്‍ തടയാന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഐശ്വര്യയുടെ അഭിഭാഷകന് ജസ്റ്റിസ് തേജസ് കരിയ ഉറപ്പു നല്‍കി.
നടിയുടെ ചിത്രം ഐശ്വര്യ നേഷന്‍വെല്‍ത്ത് എന്ന സ്ഥാപനം ലെറ്റര്‍ പാഡില്‍ അടിച്ചതിന്റെ പകര്‍പ്പ് അഭിഭാഷകന്‍ സന്ദീപ് സേത്തി ഹാജരാക്കി. നിര്‍മിതബുദ്ധി ഉപയോഗിച്ച് ചിത്രങ്ങള്‍ അശ്ലീലച്ചുവയോടെ മോര്‍ഫ് ചെയ്യുന്നുവെന്നും അഭിഭാഷന്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മേയില്‍ നടന്‍ ജാക്കി ഷറോഫ് സമാന വിഷയം ഉയര്‍ത്തികാട്ടി അനുകൂല വിധി നേടിയിരുന്നു. അമിതാഭ് ബച്ചന്റെ പേരും മറ്റും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് 2022ല്‍ കോടതി വിലക്കിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




