വിവാഹവാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍

എടക്കര: വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ പീഡിപ്പിച്ച് പണം കവര്‍ന്ന പ്രതി അറസ്റ്റില്‍. എടപ്പറ്റ മേലാറ്റൂര്‍ തൊടുക്കുഴി കുന്നുമ്മേല്‍ മണവാളന്‍ റിയാസി(41)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മണവാളന്‍ മുജീബ് എന്ന പേരിലും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. പോത്തുകല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ സി എന്‍ സുകുമാരനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോത്തുകല്ല് പൊലിസില്‍ യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

വിധവകളേയും നിരാലംബരായ സ്ത്രീകളേയും ഫോണിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കവരുന്നതാണ് പ്രതിയുടെ രീതി. ഇങ്ങനെ കിട്ടുന്ന പണമുപയോഗിച്ച് പ്രതി ചെന്നൈ, വയനാട് എന്നിവിടങ്ങളില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വയനാട് പനമരത്തുള്ള ഭാര്യയുടെ കൂടെ ഒളിവില്‍ താമസിച്ച് വരവേയാണ് പോത്തുകല്ല് പൊലീസ് സ്‌ക്വാഡ് പ്രതിയെ പിടികൂടിയത്. പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും പ്രതിക്ക് സമാനമായ രീതിയിലുള്ള കേസുകളുണ്ട്.

എസ്‌ഐ കെ മനോജ്, എസ്സിപിഒമാരായ അബ്ദുള്‍ നാസര്‍, ശ്രീകാന്ത് സാബിര്‍ അലി, സക്കീര്‍ ഹുസൈന്‍ മാമ്പൊയില്‍, സിപിഒമാരായ ശാഫി മരുത, ഷൈനി എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top