HIGHLIGHTS : തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ സ്ത്രീക്ക് നേരെ വീണ്ടും അതിക്രമം. ഇന്നലെ രാത്രി 11. 45 ഓടെയാണ് കനക നഗർ റോഡിൽ വെച്ചാണ് സ്ത്രീക്ക് നേരെ ആക്രമണം ഉണ്ട...
തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ സ്ത്രീക്ക് നേരെ വീണ്ടും അതിക്രമം. ഇന്നലെ രാത്രി 11. 45 ഓടെയാണ് കനക നഗർ റോഡിൽ വെച്ചാണ് സ്ത്രീക്ക് നേരെ ആക്രമണം ഉണ്ടായത് .
ബൈക്കിലെത്തിയ രണ്ടംഗ സംഘം
ആക്രമണം നടത്തുകയായിരുന്നു.

സാഹിത്യ ഫെസ്റ്റിന് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു സ്ത്രീ .ഇതിനിടയിലാണ് ആക്രമണം നടന്നത് .അതിക്രമത്തിൽ യുവതിയുടെ കഴുത്തിലും മുഖത്തും അടിയേറ്റ് .
അതേസമയം ആക്രമിച്ച ആളുകളെക്കുറിച്ച് സ്ത്രീയ്ക്ക് അറിയില്ല. സംഭവത്തിൽ പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.