HIGHLIGHTS : Actress assault case; Balachandrakumar's testimony will be held in Thiruvananthapuram
കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സാക്ഷിവിസ്താരം തിരുവനന്തപുരത്ത് നടക്കും. ചികിത്സയില്‍ തുടരുന്നതിനാല്‍ ബാലചന്ദ്രകുമാറിന് കൊച്ചിയിലേക്ക് യാത്രചെയ്യാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
ഈ മാസം 7 മുതല്‍ 10 വരെയാണ് ബാലചന്ദ്രകുമാറിന്റെ വിസ്താരം നടക്കുക.

ഇരുവൃക്കകളും തകരാറിലായി ബാലചന്ദ്രകുമാര്‍ ചികിത്സയിലാണ്. ഈ സാഹചര്യം പരിഗണിച്ചാണ് സാക്ഷിവിസ്താരം മാറ്റിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ നടത്തിയ പ്രാധന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍.