Section

malabari-logo-mobile

കുളിക്കാന്‍ പോയ യുവതിയെ കെട്ടിയിട്ട് പീഡനശ്രമം; നാലുപേര്‍ പിടിയില്‍

HIGHLIGHTS : Rape Attempt in Thiruvananthapuram

തിരുവനന്തപുരം: കല്ലമ്പലത്ത് യുവതിക്കു നേരെ പീഡനശ്രമം. ബന്ധുവീട്ടില്‍ കുളിക്കാന്‍ പോയ 22 കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. വീട്ടില്‍ ആരുമില്ലെന്ന് തിരിച്ചറിഞ്ഞ് എത്തിയ സംഘം കയ്യും കാലും കെട്ടിയിട്ട് ഉപദ്രവിക്കുകയായിരുന്നു. കല്ലമ്പലം മുത്താനയില്‍ ഇന്നലെ രാവിലെ ഒന്‍പതരയ്ക്കാണ് യുവതിയ്ക്കുനേരെ അതിക്രമമുണ്ടായത്.

കുളിക്കാനും തുണി അലക്കാനുമായി തൊട്ടടുത്ത കുളമുള്ള ബന്ധുവീട്ടില്‍ യുവതി എല്ലാദിവസവും പോകാറുണ്ട്. ബന്ധുവീട്ടിലുള്ളവര്‍ ജോലിക്ക് പോയതിനാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാള്‍ എത്തി മടങ്ങി. കുറച്ച് സമത്തിനുശേഷം നാലുപേര്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. കയ്യും കാലും കെട്ടിയ ശേഷം വായില്‍ ഷാള്‍ തിരുകിക്കയറ്റി യുവതിയെ ഉപദ്രവിച്ചു.

sameeksha-malabarinews

ഇതിനിടെ ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടമായതോടെ സംഘം ഓടി രക്ഷപ്പെട്ടതായാണ് വിവരം. യുവതി മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് അമ്മ ബന്ധുവീട്ടിലെത്തിയതോടെയാണ് വിവരം പുറംലോകമറിയുന്നത്. പാരപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കിയ ശേഷം വിദ്ഗ്ങ പരിശോധനക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. സ്ഥലത്ത് കറങ്ങിനടന്ന നാലുപേരെ കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!